ബൈജു കുട്ടമ്പുഴ
കുട്ടമ്പുഴ : കുട്ടമ്പുഴ തട്ടേക്കാട് റോഡിൽ പൊടിശല്യം രൂക്ഷം. വീതികൂട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡിനിരുവശത്തുമുള്ള സമീപ റോഡിൽ വലിയ കല്ലുകളും മറ്റും കിടക്കുന്നതിനാൽ ഇരുചക്രവാഹനക്കാരും അപകട ഭീതിയോടെയാണ് യാത്രചെയ്യുന്നത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡായതിനാൽ പൊടിശല്യവും രൂക്ഷമാണ്. റോഡിനോട് ചേർന്നുള്ള വീട്ടുകാരാണ് പൊടിശല്യത്താൽ വലഞ്ഞത്.ടാറിങ് പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				