കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കഴിഞ്ഞ 5 വർഷം കാഴ്ചവച്ച മികച്ച പ്രകടനം എടുത്തുകാട്ടിയാണ് ഇത്തവണ കാന്തി വെള്ളക്കയ്യൻ പടികവർഗ്ഗ സംവരണമുള്ള പൂയംകുട്ടി വാർഡിൽ മത്സരിച്ചത്. പഞ്ചായത്തിൽ LDF നെ അട്ടിമറിച്ച് UDF ഭൂരിപക്ഷം നേടുകയും മറ്റ് രണ്ട് സംവരണ വാർഡുകളിലെ UDF സ്ഥാനാർത്ഥികൾ തോൽക്കുകയും ചെയ്തതോടെയാണ് തലവച്ചപാറ ആദിവാസി കോളനി സ്വദേശിനി കൂടിയായ കാന്തി വെള്ളക്കയ്യന് സുവർണാവസരം കൈവന്നത്.
17 വാർഡുള്ള പഞ്ചായത്തിൽ 10 സീറ്റ് നേടിയാണ് UDF ഭരണം LDF ൽ നിന്നും തിരിച്ച് പിടിച്ചത്. തങ്ങളുടെ ഇടയിൽ നിന്നുള്ള ഒരാൾ പ്രസിഡൻ്റാകുന്നതിൻ്റെ സന്തോഷത്തിലാണ് ആദിവാസി സമൂഹവും. ആദിവാസി സമൂഹത്തിനാകെയും കുട്ടമ്പുഴ പഞ്ചായത്തിൻ്റെയും സമഗ്ര വികസനത്തിനായി നിലകൊള്ളുമെന്ന് നിയുക്ത പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു.