Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി.

കോതമംഗലം:ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. ബോട്ട് സർവ്വീസുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനം ലഭിക്കത്തക്ക വിധമുള്ള പദ്ധതികളാണ് ഭൂതത്താൻകെട്ടിൽ നടപ്പാക്കി വരുന്നതെന്ന് എം എൽ എ പറഞ്ഞു.വിനോദ സഞ്ചാരികൾക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ,ബോട്ടിങ്ങിന് പുറമെ കയാക്കിങ്ങ് ഉൾപ്പെടെ ഒട്ടനവധി ജല കേളികൾ,രണ്ട് ട്രീ ഹൗസുകൾക്ക് പുറമെ താമസത്തിന് കോട്ടേജുകളും ലഭ്യമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.

ഭൂതത്താൻകെട്ടിൽ ഇപ്പോൾ 10 ബോട്ടുകൾക്കാണ് സർവ്വീസ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ നാല് വലിയ ഹൗസ് ബോട്ടുകളും,ആറ് ചെറിയ ബോട്ടുകളുമാണുള്ളത്. രാവിലെ 8 ന് ആരംഭിക്കുന്ന സർവ്വീസ് വൈകിട്ട് 5 വരെയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വലിയ ബോട്ടിൽ 30 മുതൽ 50 ആളുകൾക്ക് വരെ യാത്ര ചെയ്യാം. ചെറിയ ബോട്ടുകളിൽ പത്ത് പേർക്കു വരെ സഞ്ചരിക്കാം. ഇപ്പോൾ തട്ടേക്കാട്, ഞായപ്പിള്ളി എന്നീ രണ്ട് ഭാഗങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്. പെരിയാറിൻ്റെ മടിത്തട്ടിലൂടെ കാടിനെ അറിഞ്ഞുള്ള യാത്രയാണ് സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു .

ബിജു പി നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി പി ഏലിയാസ്,പി എൻ ജോസ്,ജോബി വാവച്ചൻ, ജെയ്സൺ ബേബി,ബെസ്സി കുര്യാക്കോസ്,റിജോ തേക്കുംകാട്ടിൽ, പ്രിൻസ് മാത്യൂ,റോയി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

error: Content is protected !!