ഏബിൾ. സി. അലക്സ്
കോതമംഗലം: എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞസ്ഥാനാർത്ഥി മുവാറ്റുപുഴയിൽ ഉണ്ട്. മുവാറ്റുപുഴയിലെ അറിയപ്പെടുന്ന ആധാര മെഴുത്തുകാരനും സി പി എം പ്രവർത്തകനുമായ തമ്പിയുടെ മകൾ മീനാക്ഷിയാണ് ആ കുട്ടി സ്ഥാനാർത്ഥി. കോലഞ്ചേരി സെൻ്റ്.പിറ്റേഴ്സ് കോളേണ്ടിൽ നിന്ന് ബിരുദം കഴിഞ്ഞ് ഇരിക്കുന്ന സമയത്താണ് സ്ഥാനാർത്ഥിക്കുപ്പായം അണിയാനുള്ള അവസരം തേടിയെത്തിയത്.
മുവാറ്റുപുഴ നഗരസഭ 20 ആം വാർഡിൽ നിന്നും സി പി .എം സ്ഥാനാർത്ഥിയായിട്ടാണ് മിനാക്ഷി ജനവിധി തേടുന്നത്.കഴിഞ്ഞ തവണ പിതാവായ തമ്പി മത്സരിച്ച് പരാജയപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് മീനാക്ഷിക്ക്.
21 വയസ് പൂർത്തിയായപ്പോൾ തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനായതിൻ്റെ സന്തോഷത്തിലാണ് ഈ യുവ സ്ഥാനാർത്ഥി. യുവജനങ്ങൾ കക്ഷി രാഷ്ടീയം മറന്ന് മിനാക്ഷിക്കുവേണ്ടി ചുവരെഴുത്തും പോസ്റ്റർ പ്രചരണവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഡിജിറ്റൽ പ്രചരണവും ഒക്കെയായി കളം നിറക്കുകയാണ്.