Connect with us

Hi, what are you looking for?

EDITORS CHOICE

ഇതാണെന്റെ ലുലു മാൾ; വഴിയോര കച്ചവടത്തിൽ ശ്രദ്ധയൂന്നി ഒരു ബിരുദധാരി.

കോതമംഗലം :- ആകർഷകമായി നിരത്തി വച്ചിരിക്കുന്ന മുട്ടയും, പച്ചക്കറിയും, കപ്പയും അതിലേറെ കൗതുകകരമായ ഒരു ബോർഡും ശ്രദ്ധയിൽ പെട്ടപ്പോഴാണ് വാഹനം നിർത്തി ഞാൻ ആ ഉന്തു വണ്ടിക്കടുത്തെത്തിയത് , കടയുടമയെ നല്ല മുഖംപരിചയം തോന്നി അൽപ സമയത്തെ സംസാരത്തിലൂടെയാണ് അത് ഷിയാസാണെന്നു മനസ്സിലായത്.

ഒട്ടേറെ സ്വപ്നങ്ങളുമായിയല്ലേ ഓരോരുത്തരും ഡിഗ്രി പഠനവും മറ്റും പൂർത്തിയാക്കുന്നത്. നെല്ലിക്കുഴി കമ്പനിപടി സ്വദേശി ശ്രീ. ഷിയാസ്.എം വളരെ പ്രതീക്ഷയോടെയാണ്, തന്റെ ബി. എസ്. സി പെട്രോകെമിക്കൽ ബിരുദം പൂർത്തിയാക്കിയത്. ഗൾഫിൽ ജോലി തരപ്പെട്ടെങ്കിലും ബിരുദത്തെക്കാൾ ടെക്നിക്കൽ ഡിപ്ലോമക്കാണ് സാധ്യതയും ശമ്പളവും കൂടുതലെന്നു മനസ്സിലായതോടെ മൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കോതമംഗലത്തു തിരിച്ചെത്തി.

 

നാട്ടിൽ ഒരു നല്ല ജോലിക്കായി ഒരു പാട് ശ്രമിച്ചെങ്കിലും ഒന്നുംതരമാകാതെ വന്നപ്പോഴാണ് കുടുംബം പുലർത്താൻ എന്തെങ്കിലും സ്വയം തൊഴിൽ ചെയ്യാമെന്ന ആഗ്രഹത്തിൽ ചില സുഹൃത്തുക്കളുടെ സഹായത്താൽ കോതമംഗലം ബസ്സ്സ്റ്റാൻഡിൽ ബസ്സുകൾ തോറും കയറിയിറങ്ങി പുസ്തകങ്ങൾ , ജ്യൂസ്‌,കുടിവെള്ള കുപ്പികൾ എന്നിവയുടെ കച്ചവടം തുടങ്ങിയത്. കുറെയേറെനാൾ ഓരോ ബസ്സിലും കയറിയിറങ്ങിയ ഈ ചെറുപ്പക്കാരൻ ബസ്സ്‌ യാത്രക്കാർക്ക് ചിര പരിചിതനായിരുന്നു. കോവിഡ് ഭീഷണിയാൽ യാത്രക്കാർ കുറഞ്ഞതോടെ ബസ്സിലെ കച്ചവടം വലിയ നക്ഷ്ടത്തിലായി.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം പുലർത്തുവനായി ഇനി ഈ കോവിഡ് കാലതെന്തു ചെയ്യണം എന്ന തോന്നലിൽ നിന്നാണ് കുറച്ചു നാൾ മുൻപ് തങ്കളത്തു നിന്നും തൃക്കാരിയൂർ പോകുന്ന വഴിയരികിൽ തന്റെ പഴയ ബൈക്കിനു മുകളിൽ ഒരു തട്ടുണ്ടാക്കി ഷിയാസ് മുട്ട കച്ചവടം തുടങ്ങിയത്.

മുട്ട കച്ചവടം കൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന തിരിച്ചറിവിലാണ് അടുത്തയിടെ ഒരു ചെറിയ ഉന്തു വണ്ടി വാങ്ങിച്ചതും മുട്ടയും, പഴവും, പച്ചക്കറിയും, പിന്നെ ബൈക്കിന് മുകളിൽ കപ്പയും മറ്റുമായി തന്റെ വഴിയോര കച്ചവടം തങ്കളത്തിനടുത്തേക്ക് മാറ്റുകയാണ് ഉണ്ടായത്.

‘ഷോപ്പിംഗ് ഒരു വേറിട്ട അനുഭവമാക്കുന്നു ‘ ഇങ്ങനൊരു കൗതുകകരമായ ഒരു ബോർഡ്‌ ആ ഉന്തു വണ്ടിയിൽ ഇപ്പോൾ കാണാം,ഇങ്ങനൊരു ബോർഡുക്കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ചോദിച്ചപ്പോൾ, പണ്ട് എറണാകുളം ലുലു മാളിൽ പോയപ്പോൾ കണ്ട വാചകമാണിതെന്നും എന്റെ ഒരേ ഒരു ലുലു മാളാണ് ഈ ഉന്തു വണ്ടി…..,പിന്നെ വിലകുറച്ചു നല്ല സാധനങ്ങൾ ഉപഭോക്താവിന് നൽകുകയെന്ന തീരുമാനവും,ജനങ്ങൾ ഈ ബോർഡ്‌ കണ്ട് വണ്ടി നിർത്തി സാധനങ്ങൾ വാങ്ങാനുള്ള സാധ്യതയും ..അത്ര മാത്രമെന്നു ചിരിച്ചു കൊണ്ട് ഷിയാസ് പറഞ്ഞു. ‘കൊറോണ വരാതിരിക്കാൻ മാസ്ക് ധരിക്കുക ‘എന്നെഴുതി വച്ചു പച്ചക്കറി, മുട്ട എന്നിവയുടെ കൂടെ മാസ്കും വില്പനക്കായി വച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.

സ്വന്തം കുടുംബത്തിനായി അധ്വാനിച്ചു, തന്റെ ഉന്തുവണ്ടിയിലും ബൈക്കിലുമായി വഴിയോര കച്ചവടം തുടരുകയാണ് ഈ ബിരുദധാരിയായ ചെറുപ്പക്കാരൻ.കച്ചവടം നന്നായി വരട്ടെയെന്ന് ആശംസിച്ചു കുറച്ചു പച്ചക്കറി വാങ്ങി യാത്ര പറഞ്ഞു ഞാനിറങ്ങുമ്പോൾ, മുട്ടക്കെന്താണ് വിലയെന്നു ചോദിച്ചു അടുത്തയാൾ വാഹനം നിർത്തി കഴിഞ്ഞു, ഷിയാസ് വീണ്ടും തിരക്കിലാണ്, മഴയോ വെയിലോ വക വെക്കാതെ തന്റെ ലുലു മാൾ ലാഭത്തിലാക്കി കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനായി.

ഇതു പോലെ ജീവിക്കാനായി ചെറുതും വ്യത്യസ്ഥവുമായ തൊഴിൽ ചെയ്യുന്ന കുറെയേറെ ബിരുദവും, ബിരുധാ നന്ദര ബിരുദവും കഴിഞ്ഞ കുറെ യുവാക്കളെ ഇപ്പോൾ കോതമംഗലത്തെ നിരത്തുകളിൽ കാണാം. സ്വന്തം ജീവിതം കെട്ടിപ്പെടുക്കാൻ നല്ല രീതിയിൽ കഷ്ടപ്പെടുന്ന തൊഴിലിൽ അഭിമാനം കൊള്ളുന്ന മറ്റുള്ളവർക്ക് മാതൃകയായ കുറെയേറെ പേർ.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

error: Content is protected !!