കോതമംഗലം: ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച വാളാച്ചിറ – നെല്ലിമറ്റം റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാളാച്ചിറ മുതൽ നെല്ലിമറ്റം വരെ ബി എം & ബി സി നിലവാരത്തിൽ നവീകരിച്ചത്.കവളങ്ങാട്,പല്ലാരിമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. 1.50 കോടി രൂപയാണ് നിർമ്മാണത്തിനായി ചെലവഴിച്ചത്.
പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് മെമ്പർ സൗമ്യ സനൽകുമാർ,സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ്,സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ എം എം ബക്കർ,ഷിബു പടപ്പറമ്പത്ത്,എൽ ജെ ഡി നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് ഗോപി,പി ഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,വർഗീസ് ഇടപ്പാറ തുടങ്ങിയവർ പങ്കെടുത്തു.