Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രസാദ്, സ്വദേശി ദർശൻ പദ്ധതി ; മണ്ഡലത്തിലെ 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി തയ്യാറാക്കി നൽകി : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : മണ്ഡലത്തിലെ പ്രധാനപ്പെട്ട 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രസാദ്, സ്വദേശി ദർശൻ പദ്ധതികളിലേക്ക് സമർപ്പിക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഐ.എ.എസ്സിന് കഴിഞ്ഞ ദിവസം നേരിൽ കണ്ട് എൽദോസ് കുന്നപ്പിള്ളി സമർപ്പിച്ചു. ടൂറിസം സെക്രട്ടറി ……….. യുമായും പദ്ധതി സംബന്ധിച്ചു എംഎൽഎ ചർച്ച നടത്തി. കേന്ദ്ര സർക്കാർ പദ്ധതികൾ ആയത് കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് മുഖേനയാണ് പദ്ധതി സമർപ്പിക്കേണ്ടത്.

*പ്രസാദ്, സ്വദേശി ദർശൻ പദ്ധതികൾ*

പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, മുസ്ലിം ആരാധനാലയങ്ങൾ എന്നിവയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് പദ്ധതികളുടെ ലക്ഷ്യം. അദ്ധ്യാത്മക തീർത്ഥാടനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തീർത്ഥാടകർക്കുള്ള പ്രാഥമിക സൗകര്യങ്ങളോരുക്കുക, ഭക്ഷണം, താമസം തുടങ്ങിയവക്കുള്ള സൗകര്യങ്ങൾ ഒരുക്കുക,  കമ്യൂണിറ്റി ഹാൾ, വിവിധോദ്ദേശ്യഹാൾ, ശൗചാലയങ്ങൾ, പാർക്കിങ് സ്ഥലം, സൗന്ദര്യവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിക്കുന്നത്.

*ലക്ഷ്യം 25 കോടി രൂപയുടെ ആരാധനലയ വികസന പ്രവർത്തനങ്ങൾ*

മണ്ഡലത്തിലെ പ്രധാനപ്പെട്ട 7 ആരാധനാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. എറണാകുളം ജില്ലയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായി അറിയപ്പെടുന്ന 900 വർഷം പഴക്കമുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്, 28 ഏക്കർ വിസ്തീർണ്ണം ഉള്ള കാട്ടിൽ സ്ഥിതിചെയ്യുന്ന കല്ലിൽ ക്ഷേത്രം, ചുവർ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ വല്ലം സെന്റ് തെരാസസ് ഫൊറോനാ ചർച്ച്, 65 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇരിങ്ങോൾ കാവ്, കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ, ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ആരാധനലയങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാധുനികമായ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ തീർത്ഥാടകർക്ക് അവസരമൊരുക്കും. ഇതിലൂടെ പ്രാദേശികമായ വികസനവും നടപ്പിലാക്കാനാകും.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!