കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഓലയ്ക്കാട്ടുമോളം പ്രദേശത്തെ നിവാസികളുടെ വർഷങ്ങളായ ആവശ്യം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും, തുടർന്ന് അതിൻ്റെ നിർമ്മാണോൽഘാടനംപഞ്ചായത്ത് പ്രസിഡൻ്റ് – രഞ്ജിനി രവി നിർവ്വഹിച്ചു. സി.ഇ.നാസർ വാർഡ് മെമ്പർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് – ഏ ആർ വിനയൻ, ക്ഷേമകാര്യ സ്റ്റാൻ്റിംങ് ചെയർമാൻ സഹീർ കോട്ടപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി എസ്. മനോജ് ,നൂറുദ്ദീൻഎന്നിവർ സംസാരിച്ചു.
ആശാ പ്രവർക അലീമ പരീത് നന്ദി രേഖപ്പെടുത്തി. കിണറിന് സ്ഥലം 2 സെൻ്റ് അപ്പാടത്ത് പരീതിൻ്റെ പേരിലും ,ടാങ്ക് സ്ഥാപിക്കാൻ അര സെൻ്റ് സ്ഥലം പേണാക്കുടി മൈതീൻ്റെ പേരിലും സൗജന്യമായി പഞ്ചായത്തിന് വിട്ട് നൽകിയതിനെത്തുടർന്നാണ് പദ്ധതി യാഥാർഥ്യമായത്.