കോതമംഗലം : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാ ജിനേയും ഹഖ് മുഹമ്മദിനേയും കോൺഗ്രസ്സ് അക്രമിസംഘം അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നടത്തിയ കരിദിനാചരണം കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആൻറണി ജോൺ MLA ഉദ്ഘാടനം ചെയ്തു. കെ.കുര്യാക്കോസ്, കെ.സി.എൽദോസ് ,എ.ഒ.ഷാജി, സി.ജി.രാജേഷ്, ഇ.ബി.മനീഷ് തുടങ്ങിയവർ പങ്കെടുത്തു.