Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് പെണ്കുട്ടിയെ കടന്നു പിടിച്ചയാളെ പിടികൂടി.

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂളിന് സമീപം പെണ്കുട്ടിയെ കടന്നു പിടിച്ചയാളെ പിടികൂടി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ശോഭന സ്കൂളിന് സമീപമുള്ള വഴിയിലൂടെ വീട്ടിലേക്ക് പോയ പെണ്കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു പ്രതി. കോതമംഗലം അമ്പലപ്പറമ്പ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന കാച്ചപ്പിള്ളി വീട്ടിൽ വർഗീസിന്റെ മകൻ സാബുവാണ്(44) അറസ്റ്റിലായത്. പരാതിക്കാരിയായ പെണ്കുട്ടി കോതമംഗലം ഇൻസ്‌പെക്ടർക്ക് വാട്സാപ്പ് മുഖേന പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. എസ് ഐ ശ്യാംകുമാർ, എ എസ് ഐ നിജു ഭാസ്‌കർ, സി പി ഓ ആസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

You May Also Like

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...