കോതമംഗലം: കാലവര്‍ഷവും ഓറഞ്ച് അലര്‍ട്ടും കണക്കിലെടുത്ത് ഭൂതത്താന്‍കെട്ട് ബാരേജിന്റെ 15 ഷട്ടറുകളും, ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പാംബ്ല ഡാമിന്റെ ഒരു ഷട്ടറും തുറന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതപാലിയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയും ഓറഞ്ച് അലര്‍ട്ട് നിലനില്ക്കുന്നതും കണക്കിലെടുത്താണ് മുഴുവന്‍ ഷട്ടറുകളും തുറന്നത്. പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നതും വഞ്ചിയില്‍ പോകുന്നതും അപകടകരമാണെന്നും , ജലാശയങ്ങളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ ജാഗ്രതാപാലിക്കുകയും വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.