Connect with us

Hi, what are you looking for?

NEWS

തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് കെ എസ് കെ റ്റി യു വിന്റെ നേതൃത്വത്തിൽ ടി എം മീതിയൻ ഹരിത സംഘം എന്ന പേരിൽ തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്തെ കാർഷിക മേഖലയിൽ തൊഴിൽ ചെയ്യാൻ തൊഴിലാളികളെ നൽകി കൊണ്ട് പ്രവർത്തനം വിപുലീകരിക്കാനാണ് സംഘത്തിന്റെ തീരുമാനം. കുറ്റിലഞ്ഞി സർവ്വീസ് സഹകരണ സംഘം ഒരുക്കിയ കൃഷിയിടത്തിൽ തൊഴിലാളികളെ നൽകി കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. സംഘത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കുറ്റിലഞ്ഞി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ടി എം അബ്ദുൾ അസീസ് അധ്യക്ഷനായി. തൊഴിൽ സേന സെക്രട്ടറി എം എം അനസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ എ ജിജേഷ്,കെ എസ് കെ റ്റി യു ജില്ലാ കമ്മിറ്റി അംഗം അസീസ് റാവുത്തർ,ഏരിയ സെക്രട്ടറി സി പി എസ് ബാലൻ,പ്രസിഡന്റ് എ വി ജോർജ്,സർവ്വീസ് സഹകരണ സംഘം സെക്രട്ടറി സിരിമാവോ,കുറ്റിലഞ്ഞി സർവ്വീസ് സഹകരണ സംഘം ബോർഡ് മെമ്പർമാർ,ഹരിതസംഘം ഭാരവാഹികൾ,കെ എസ്‌ കെ റ്റി യു പഞ്ചായത്ത് തല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...