Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തിന് നൂറുദിന കർമ്മപരിപാടി; 30 വികസന പദ്ധതികൾ പ്രഖ്യാപിച്ച് ഷിബു തെക്കുംപുറം എംഎൽഎ

കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓഗസ്റ്റ് 1 മുതൽ നൂറുദിന കർമ്മപരിപാടി നടപ്പാക്കുമെന്ന് എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. 30 വികസന പദ്ധതികൾ ഉൾക്കൊള്ളുന്ന കർമ്മപരിപാടിയുടെ വിശദാംശങ്ങൾ കോതമംഗലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ചു.ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓരോ ദിവസം വീതം ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സംസ്ഥാന ബജറ്റിലും ഉൾപ്പെട്ട പ്രധാന പദ്ധതികളാണ് നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ്, ചേലാട് സ്റ്റേഡിയം, കുടമുണ്ട പാലം, ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി, ടൗൺ ഹാൾ എന്നിവയുടെ നടപടികൾ വേഗത്തിലാക്കും.ടൂറിസം മേഖലയിലും പ്രത്യേക ശ്രദ്ധ നൽകും. കോതമംഗലം ടൂറിസം സർക്യൂട്ട്, മൺസൂൺ ഫെസ്റ്റിവൽ, ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റിവൽ, ഉദ്യാന നവീകരണം, ഇഞ്ചത്തൊട്ടി ഡെസ്റ്റിനേഷൻ വികസനം എന്നിവ നടപ്പാക്കും. ഇൻഫോപാർക്ക് സബ് സെന്റർ, ഹൈടെക് അഗ്രികൾച്ചർ സെന്റർ, സ്കിൽ പാർക്ക് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമിടും.

വന്യജീവി ആക്രമണം തടയുന്നതിനുള്ള സമഗ്ര പാക്കേജ് തയ്യാറാക്കുകയും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിനായി ഹാക്കത്തോൺ സംഘടിപ്പിക്കുകയും ചെയ്യും. എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെ എംഎൽഎയുടെ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമിടും.കോതമംഗലത്തെ ബ്ലൂ സോണായി വികസിപ്പിക്കുന്നതിനുള്ള വിശദമായ രൂപരേഖയും തയ്യാറാക്കും.നെല്ലിക്കുഴി ഫർണിച്ചറിന് അന്താരാഷ്ട്ര ഭൂസൂചിക (ജി.ഐ.) പദവി നേടുന്നതിനുള്ള നടപടികൾ ആരംഭിക്കും.ബജറ്റിൽ പ്രഖ്യാപിച്ച ഫർണിച്ചർ ഹബിന്റെ കേന്ദ്രമായി നെല്ലിക്കുഴിയെ മാറ്റുകയാണ് ലക്ഷ്യം. തങ്കളം–കാക്കനാട് പാതയുടെ അലൈൻമെന്റ് അന്തിമമാക്കുന്നതിനും നടപടി സ്വീകരിക്കും.

ചാത്തമറ്റം–ഊരംകുഴി, നെല്ലിമറ്റം–ഉപ്പുകുളം, ചേലാട്–ചെമ്മീൻകുത്ത്, തലക്കോട്–മുള്ളരിങ്ങാട് എന്നീ റോഡുകൾ ബി.എം.& ബി.സി. നിലവാരത്തിൽ നവീകരിക്കും. ബ്ലാവന, മണികണ്ഠൻചാൽ പാലങ്ങളുടെ ഡി.പി.ആർ. തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. അടിവാട് പാലം നിർമാണത്തിനും തുടക്കമാകും.’ഡിസീസ് ഫ്രീ കോതമംഗലം’ പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് പുതിയ ഇടപെടലുകൾ നടപ്പാക്കും. കായികരംഗത്ത് മികവിന്റെ കേന്ദ്രമാക്കാൻ ‘സെന്റേഴ്സ് ഓഫ് സ്പോർട്സ് എക്സലൻസ് ക്ലസ്റ്റർ’ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.പദ്ധതികളുടെ ഏകോപനത്തിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വികസനാസൂത്രണ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് വെബ്സൈറ്റിലൂടെ അറിയാനുള്ള സംവിധാനവും ഒരുക്കും.

തുടർന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ എംഎൽഎ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ഷമീർ പനക്കൻ, ബാബു ഏലിയാസ്, ബോബൻ ജേക്കബ്, കെ.പി. ബാബു, എ.ടി. പൗലോസ്, ഇബ്രാഹിം കവലയിൽ, മാത്യു ജോസഫ്, ജോമി തെക്കേക്കര, ഇ.എം. മൈക്കിൾ, എം.എസ് എൽദോസ്, അബു മൊയ്തീൻ, ബാബു പോൾ, റോയ് കുര്യാക്കോസ്, പി.എം. സക്കറിയ, സി.കെ. സത്യൻ, എ.സി. രാജശേഖരൻ, മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തുന്ന പൊളിഓണം 2026 ന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ജെൻസി റേസ് ഓഫ് റോഡ് -മഡ് റേസ് പ്രേമികൾക്കും , കാണികൾക്കും ആവേശമായി. വിവിധ...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ്ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫീസർ സി.ഒ...

CHUTTUVATTOM

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

error: Content is protected !!