Connect with us

Hi, what are you looking for?

CHUTTUVATTOM

വിദ്യാർത്ഥികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസ്

പെരുമ്പാവൂർ : നിർധനരായ വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് ഒപ്പം നിൽക്കാം കരുതൽ ആകാം പദ്ധതിയുമായി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന കൊച്ചു ടി.വി പദ്ധതിയിലേക്ക് 10 ടെലിവിഷനുകളാണ് യൂത്ത് കോൺഗ്രസ് നൽകുന്നത്.  പൂപ്പാനി വരിക്കാനാക്കിൽ വീട്ടിൽ അഭിജിത്ത്, ഹരിജിത്ത് എന്നിവർക്കും  ചെയ്യാടി വീട്ടിൽ വരുൺ,വർഷ എന്നിവർക്കുള്ള ടെലിവിഷനുകൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വീട്ടിലെത്തി വിദ്യാർത്ഥികൾക്ക് കൈമാറി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ കെ.സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് കമൽ ശശി, കെ.പി.സി.സി അംഗം കെ.എം.എ സലാം, ടി.ജി സുനിൽ, ബിജു ജോൺ ജേക്കബ്, സി. കെ രാമകൃഷ്ണൻ, ജോജി ജേക്കബ്, എസ്. ഷറഫ്, ജെഫർ റോഡിഗ്രസ്, അഭിലാഷ്, അലോക് കെ. എ, ബേസിൽ പൗലോസ്, അമർ മിഷാൽ, ജിഷ്ണു  എന്നിവർ പങ്കെടുത്തു

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...