Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് -19; യൂത്ത് കോൺഗ്രസ് 2000 സാനിറ്റൈസർ വിതരണം ചെയ്തു

പെരുമ്പാവൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആദ്യഘട്ടമായി രണ്ടായിരം സാനിറ്റൈസറുകൾ വിതരണം ചെയ്തു. പെരുമ്പാവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ നടന്ന ചടങ്ങ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർന്ന് സാനിറ്റൈസറുകൾ വിതരണം ചെയ്യുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അറിയിച്ചു.

കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എം.എ സലാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി സനൽ അവറാച്ചൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിജോ മറ്റത്തിൽ, ജനറൽ സെക്രട്ടറി നിബാസ് ഓണമ്പിള്ളി, എസ്.എ മുഹമ്മദ്, പി.കെ മുഹമ്മദ്‌കുഞ്ഞ്, വി.എച്ച് മുഹമ്മദ്, അബ്ദുൽ നിസ്സാർ, ജോജി ജേക്കബ്, അരുൺ കുമാർ കെ.സി, ബിനോയ് അരീക്കൽ, കുര്യൻ പോൾ, ചെറിയാൻ ജോർജ്ജ്, ജെഫർ റോഡ്രിഗസ്, അഭിലാഷ് മരുത്കവല, രാജേഷ് ഇരിങ്ങോൾ, പി.എസ് അബുബക്കർ, ജെലിൻ രാജൻ, മാത്യൂസ് കാക്കൂരാൻ എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...