കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.അധ്യാപകനുമായ . സി. കെ. അലക്സാണ്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അധ്യാപകദിനസന്ദേശം നൽകി.തുടർന്ന് എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
സ്കൂൾ മാനേജർ ലാൽ വർഗീസ് അപ്പയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് ആമുഖപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിബി ചെറിയാൻ, പി.ടി.എ. പ്രസിഡന്റ് ബിജു പി. കെ. എന്നിവർ ആശംസകൾ നേർന്നു.
വോയ്സ് ഓഫ് മാർ ബേസിൽ ടീമിന്റെ സംഗീതവിരുന്നും അധ്യാപകദിനാഘോഷത്തിന് മാറ്റുകൂട്ടി.
എസ്.പി.സി. കോ-ഓർഡിനേറ്റർ എൽദോസ് എം. എ., സ്‌റ്റാഫ് സെക്രട്ടറി സിനി പി. വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


















































