നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജേക്കബ്,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനി അയ്യപ്പന്‍, ഫ്രാങ്കോ ജെയിംസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ അലിയാര്‍, പിഎം കണ്ണന്‍, രഞ്ജിത് കെ.കെ,ബിന്‍സണ്‍ മാത്യു,വിവിധ രാഷ്ട്രീയ നേതാക്കളായ ജയ്‌മോന്‍ ജോസ്, എ.ടി. പൗലോസ്, പി.എം.എ. കരീം, എ.സി. രാജശേഖരന്‍, പി.എം. ശിവന്‍, പി.ആര്‍. രവി, നൗഷാദ് ബോബിന്‍, ഇ.എ. ഹനീഫ, ജിന്‍സിയ ബിജു, സ്റ്റേഷന്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ നൗഷാദ്, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം അഗ്‌നിരക്ഷാ നിലയത്തിന് ലഭ്യമാക്കിയത്. പുതിയ എംയുവി സേവനത്തില്‍ എത്തുന്നതോടെ നേര്യമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് 101 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ അഗ്‌നിരക്ഷാ സേവനങ്ങളുടെ സഹായം ലഭ്യമാണ്.




















































