കോതമംഗലം: വെട്ടിയാങ്കൽ കുടുംബയോഗത്തിന്റെ 22-ാം വാർഷിക പൊതുയോഗം ഞായറാഴ്ച രാമല്ലൂർ വിൻസെൻഷ്യൻ ആശ്രമത്തിൽ രാവിലെ 9ന് ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് കോതമംഗലം മരിയ ഇന്റർനാഷണൽ ഹോട്ടലിൽ 10ന് നടത്തുന്ന കുടുംബസംഗമം ഫാ.ഡോ. ജോസ് വെട്ടിയാങ്കൽ വി.സി ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് റിജില്‍ ജോയി അധ്യക്ഷനാകും. പ്രതിഭകളെ ആദരിക്കലും വിവിധ കലാപരിപാടികളും നടത്തും .

















































