കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.6,12,13 എന്നീ വാർഡുകളിലെ പടിക്കാമറ്റം – തണ്ടേപ്പടി,പാത്തിനട – പൊങ്ങല്യംപാടം, മനക്കപ്പടി – പൊത്തനാക്കാവ് എന്നീ 3 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 3 റോഡുകൾക്ക് കൂടി 42 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ,വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,വാർഡ് മെമ്പർമാരായ പി വി മോഹനൻ, ഉമൈബ നാസർ,മാത്യൂ കെ ഐസക്,ശ്രീകല സി,എയ്ഞ്ചൽ മേരി ജോബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.