വാരപ്പെട്ടി: മൈലൂർ എം എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികവും, രക്ഷാകർത്തൃദിനവും കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനംചെയ്തു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ജോസ്മാനുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവിത ശ്രീകാന്ത്, ഉമൈബനാസർ, ബ്ലോക്പ്രോഗ്രാം ഓഫീസർ എസ് എം അലിയാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഷൈനി യൂസഫ്, പി ടി എ പ്രസിഡന്റ് ടി കെ നൗഷാദ്, എം പി ടി എ ചെയർപേഴ്സൺ സുമിത റസാഖ്, മാനേജ്മെന്റ് പ്രതിനിധി എം കെ ഇബ്രാഹിം, സ്കൂൾലീഡർ ഹാഷിം റഷീദ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ യൂസഫ് മുളാട്ട് സ്വാഗതവും, സ്റ്റാഫ് പ്രതിനിധി സി എം അലിയാർ കൃതജ്ഞതയും പറഞ്ഞു.
You must be logged in to post a comment Login