Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കേരളത്തിന് തന്നെ മാതൃകയാകുന്നു: ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചു.

കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്‌ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ എന്നിവയാണ് ആസ്‌ത്രേലിയ, ന്യൂസിലാന്റ്, അമേരിക്ക, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
സഹകരണ മേഖലയിൽ പതിനായിരം പേർക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 21000 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി ആർ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡംഗം കെ എസ് സെബാസ്റ്റിയൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ, സിപിഐഎം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, മുഹമ്മദ് ഷെരീഫ്, കെ സി അയ്യപ്പൻ, എം കെ മനോജ് കുമാർ, കെ കെ സജീവ്, എം പി വർഗീസ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...