Connect with us

Hi, what are you looking for?

CRIME

ഒന്നരക്കോടിയുടെ ട്രേഡിംഗ് തട്ടിപ്പ്: മലപ്പുറം സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്. മലപ്പുറം വളാഞ്ചേരിയില്‍ നിന്നാണ് പ്രതി പിടിയിലായത്. വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ മൂവാറ്റുപുഴ വാളകം സ്വദേശിയുടെ ഒന്നര കോടിയോളം രൂപാ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ മുഹമ്മദ് മുസ്തഫ.

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ അധിക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍, കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ വ്യാജ സൈറ്റ് ഉണ്ടാക്കി വിവിധ അക്കൗണ്ടുകള്‍ മുഖേന പരാതിക്കാരനില്‍ നിന്നും പണം വാങ്ങിയ ശേഷം തട്ടിപ്പു നടത്തുകയായിരുന്നു. എന്‍സിആര്‍പി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. എസ്ഐമാരായ എം.വി ദിലീപ് കുമാര്‍, എം.എം ഉബൈസ്, എം.കെ ജയചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.പി രതീഷ്, രഞ്ജിത് രാജന്‍ എന്നിവരും സൈബര്‍ സെല്ല് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍...

NEWS

മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍...

error: Content is protected !!