Connect with us

Hi, what are you looking for?

NEWS

മൂന്ന് നാഗ രാജാക്കന്മാരെ ഒരുമിച്ച് പിടികൂടി; അപൂർവ്വ സംഭവമെന്ന് വനം വകുപ്പ്.

ഇടമലയാർ : പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ വിവാഹം നടക്കുന്ന വസ്തിയ്ക്ക് സമീപമുള്ള തോട്ടിൽ നിന്ന് 5 മീറ്ററോളം നീളം വരുന്ന രണ്ട് രാജവെമ്പാലകളെയും 2.5 മീറ്ററോളം നീളം വരുന്ന ഒരു രാജവെമ്പാലയെയും ആണ് ഇന്നലെ വൈകിട്ട് 7 മണിയോടെ സുരക്ഷിതമായി പിടികൂടിയത്. മൂന്ന് രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടുന്നത് ആദ്യത്തെ സംഭവമാണെന്നും ഇതിന് മുമ്പ് ഇങ്ങനെ കേട്ടുകേൾവി പോലുമില്ലെന്ന് രാജവെമ്പാലകളെ പിടികൂടുന്നതിൽ നിരവധി വർഷത്തെ പരിചയമുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബു പറഞ്ഞു.

15 വയസോളം പ്രായം വരുന്നവയാണ് വലിയ രണ്ട് രാജവെമ്പാലകൾ ഇതിൽ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ചെറിയ രാജവെമ്പാലയും പെൺ വർഗ്ഗത്തിലുള്ളതാണ്. ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ടി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ കോടനാട് സ്പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബു, ബീറ്റ് ഫോറസ്റ് ഓഫീസർമാരായ അൻവർ സാദിഖ്, സനോജ് കെ, ഫോറസ്റ്റ് വാച്ചർ ചെല്ലപ്പൻ വെളളക്കയ്യൻ, വാച്ചർമാരായ വിനോജ്, ബെന്നി എന്നിവരുൾപ്പെട്ട വനപാലക സംഘമാണ് പാമ്പുകളെ പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...