Connect with us

Hi, what are you looking for?

CRIME

വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കോതമംഗലം സ്വദേശി അറസ്റ്റിൽ.

പോത്താനിക്കാട് : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് കമ്പംകല്ല് ഭാഗത്ത് താമസിക്കുന്ന ഇടുക്കി കാഞ്ഞാർ പാമ്പ്തൂക്കി മാക്കൽ വീട്ടിൽ നിസാർ (42), കോതമംഗലം ഇളമ്പ്ര തങ്കളം ഭാഗത്ത് കാട്ടുകുടി വീട്ടിൽ ഫൈസൽ (അലി 42) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൈലൂർ വട്ടക്കുടിപീടിക ഭാഗത്തുള്ള വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് 24 ഗ്രാം സ്വർണ്ണാഭരണങ്ങളും പണവും ഇവർ കവർച്ച ചെയ്യുകയായിരുന്നു. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണ കേസ്സുകളിലെ പ്രതികളാണ് ഇരുവരും.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ. സമീഷ്, എസ്.ഐ മാരായ കെ.പി.സിദ്ധിഖ്, ലിബു തോമസ്, എ.എസ്.ഐമാരായ പി.പി.പൗലോസ്, വി.സി. സജി, സി.പി.ഒ മാരായ ആസാദ്, ദയേഷ്, നിയാമുദ്ദീൻ, ദീപു പി കൃഷ്ണൻ, പി.റ്റി. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...