ഊന്നുകല്‍: ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ഓണത്തോടനുബന്ധിച്ചുള്ള സബ്സിഡി സാധനങ്ങളുടെ ഓണവിപണിയുടെ ഉദ്ഘാടനം നടത്തി. ഹകരണ സംഘം അസി. രജിസ്ട്രാര്‍ ജോജി ജോസ് ഉദ്ഘാടനംനിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.വറുഗീസ് മാണി, ഭരണ സമിതി അംഗം വി.സി. മാത്തച്ചന്, ഹൈദ്രോസ് പി.എം, സെയില്‍ ഓഫീസര്‍ സുരേന്ദ്രന് ടി.എസ്, മോസി ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് പോള്‍, സെക്രട്ടറി കെ.കെ. ബിനോയി എന്നിവര്‍ പ്രസംഗിച്ചു.



















































