കോതമംഗലം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കുത്തുകുഴിയില്‍ അത്താഘോഷം സംഘടിപ്പിച്ചു. രാവിലെ മുഴുവന്‍ യൂണിറ്റുകളും കേന്ദ്രീകരിച്ചുള്ള പൂക്കളം മത്സരം. തുടര്‍ന്ന് കുത്തുകുഴി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും ബാങ്ക് അങ്കണത്തിലുമായി വനിതകളുടെ വടംവലി,കസേരകളി,സുന്ദരിക്ക് പൊട്ടുതൊടല്‍,മെഴുകുതിരി കത്തിക്കല്‍,വെള്ളം കുടി മത്സരം തുടങ്ങിയ കായിക മത്സരങ്ങളും,നാടന്‍പാട്ട് (സിംഗിള്‍,)നാടന്‍പാട്ട് (ഗ്രൂപ്പ്),സിനിമാ ഗാനങ്ങള്‍ തുടങ്ങിയ കലാ മത്സരങ്ങളും ആഘോഷത്തോടാനുബന്ധിച്ച് സംഘടിപ്പിച്ചു. അത്താഘോഷം മുന്‍ എംഎല്‍എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു.
കെഎസ്‌കെടിയു പ്രസിഡന്റ് നവീന്‍കുമാര്‍ എം.സി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് സി.പി.എസ്. ബാലന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മ്മാരായ ആദര്‍ശ് കുര്യാക്കോസ്, പി.ആര്‍. ഉണ്ണികൃഷ്ണന്‍,അരുണ്‍ പി. ബോബന്‍,സീത വിജയന്‍,മരിയ രാജു,ഷിബി ബാബു, കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി കെ.പി. മോഹനന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ജോണി കുര്യപ്പ് ,കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് എ. വി. ജോര്‍ജ്ജ്, എസ്‌സിബി354 പ്രസിഡന്റ് കെ. കെ. വര്‍ഗ്ഗീസ്,കെഎസ്‌കെടിയു ഏരിയാ കമ്മിറ്റിയംഗം രാധാമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
കെഎസ്‌കെടിയു സെക്രട്ടറി ഐബി കെ.വി,കെഎസ്‌കെടിയു വില്ലേജ് കമ്മിറ്റിയംഗം ഒ.എ. സജി എന്നിവര്‍ പ്രസംഗിച്ചി. മത്സര വിജയി ടീമുകള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെഎസ്‌കെടിയു കോതമംഗലം മുന്‍സിപ്പല്‍ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് അത്താഘോഷം സംഘടിപ്പിച്ചത്.



















































