Connect with us

Hi, what are you looking for?

NEWS

തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപാസ് ഒന്നാം ഘട്ട നിർമ്മാണത്തിന് ഭരണാനുമതിയായി:- ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയും 2019 -20 ബഡ്‌ജറ്റിൽ 4.5 കോടി രൂപ വകയിരുത്തുകയും ചെയ്ത തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ ആദ്യ റീച്ച് തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്നും ജി ഒ ആർ ടി നമ്പർ 1518/2019/PWD പ്രകാരമുള്ള ഉത്തരവ് പ്രകാരമാണ് ഭരണാനുമതി ലഭ്യമായതെന്നും , ടെക്നിക്കൽ സാംഗ്ഷൻ ലഭ്യമാക്കി ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.

2019 -20 ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുള്ള ടി ബൈപ്പാസിന്റെ രണ്ടാം റീച്ച് ആയ കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടിയുള്ള ഭരണാനുമതിക്കായി വിശദമായ എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും, പ്രസ്തുത പ്രവർത്തിയുടെ ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....