Connect with us

Hi, what are you looking for?

NEWS

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് ആദ്യ റീച്ചിലെ അവസാന ഘട്ട പ്രവർത്തികൾ ആരംഭിച്ചു.

കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ്ആദ്യ റീച്ചിലെ അവസാന ഘട്ട ടാറിങ്ങ് ജോലികൾ ആരംഭിച്ചു. തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. 2019 -20 സംസ്ഥാന ബഡ്ജറ്റിൽ 4.5 കോടി രൂപയാണ് ആദ്യ റീച്ചിലെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് BC ടാറിങ്ങ് ആരംഭിച്ചിട്ടുള്ളത്. തുടർച്ചയിൽ ഇരു സൈഡിലും 1.5 മീറ്റർ വീതിയിൽ ഫുട് പാത്തിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ഫുട്പാത്തിന്റെ നിർമ്മാണവും അവശേഷിക്കുന്ന കോൺക്രീറ്റ് വർക്കുകളും ഏപ്രിൽ മാസം അവസാനത്തോടെ തന്നെ പൂർത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ MLA യുടെ നേതൃത്വത്തിൽ വിലയിരുത്തി.

MLA യോടൊപ്പം മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, കൗൺസിലർ ഷിനു . കെ. പി , PWD നിരത്ത് വിഭാഗം എ. എക്സ്.സി.സിന്റോ VP, ക്വാളിറ്റി കൺ ടോൾ ലാബ് എഎക്സ്.സി.രാജി വർഗ്ഗീസ്, AE മാരായ അരുൺ MS, ഷാരോൺ, ഓവർസീയർ നീതു സുരേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ക്വാളിറ്റി കൺട്രോൾ ലാബ് സൈറ്റിലെത്തി മെറ്റീരിയൽസിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തിയാണ് അവസാന ഘട്ട ജോലികൾ ആരംഭിച്ചിട്ടുള്ളത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

error: Content is protected !!