Connect with us

Hi, what are you looking for?

CHUTTUVATTOM

വനിതാ പഞ്ചായത്ത് മെമ്പറെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം: ഷിബു തെക്കുംപുറം

കോതമംഗലം: മദ്യവില്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ബിന്ദു രാജേന്ദ്രൻ ഉൾപ്പെടെ യുഡിഫ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നിയമ നടപടിവേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

പിണവൂർകുടിയിൽ ക്ലബ്ബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ മർദ്ദിച്ചത്. ആക്രമണത്തിനിടെ വനിതാ മെമ്പറുടെ വസ്ത്രങ്ങൾ വലിച്ചു കീറി സ്ത്രീത്വത്തെ അപമാനിച്ചു. സംഭവത്തിൽ മെമ്പറുടെ മകൻ വിമൽ ഉൾപ്പെടെ ബന്ധുക്കളായ അനിൽ, സതീശൻ, ഉഷ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ ആശാ വർക്കറും പഞ്ചായത്ത് മെമ്പറുമായ ഒരു വനിതക്ക് കമ്മ്യൂണിസ്റ്റ് ഗുണ്ടകളിൽ നിന്ന് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായപ്പോൾ സാധാരണക്കാരായ സ്ത്രീകൾ എത്രത്തോളം പേടിച്ചു ജീവിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ നിലവിൽ ഉള്ളതെന്നും പറഞ്ഞു.

എഫ്ഐആറിൽ പ്രതികളായി ചേർക്കപെട്ടവരിൽ ആഞ്ഞിലിമൂട്ടിൽ മധു ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ ആർആർടി വാഹനത്തിലെ ഡ്രൈവറും, ആഞ്ഞിലിമൂട്ടിൽ പ്രതാപൻ കെഎസ്ഇബി ജീവനക്കാരനുമാണ്. ഇവരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് രംഗത്തിറങ്ങുമെന്നും ഷിബു തെക്കുപുറം മുന്നറിയിപ്പ് നൽകി.

യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ഇത്തരത്തിലുള്ള ഗുണ്ട പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും എല്ലാവിധ സുരക്ഷയും ഒരുക്കികൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ ആയിരിക്കുമെന്നും പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

error: Content is protected !!