Connect with us

Hi, what are you looking for?

NEWS

സ്വന്തം ഓട്ടോയുമായി വന്ന് സൗജന്യമായി സേവനം ചെയ്യുന്ന സനൽ വിജയൻ ശ്രദ്ധേയനാകുന്നു.

കോതമംഗലം : തങ്കളം വിവേകാനന്ദ സ്കൂളിൽ നടത്തുന്ന കോവിഡ് കെയർ സെന്ററിൽ
ദിവസങ്ങളായി സൗജന്യ സേവനം നടത്തുകയാണ് സനൽ വിജയൻ. തന്റെ സ്വന്തം ഓട്ടോയുമായി വന്ന് പോസിറ്റീവ് ആയി വീടുകളിൽ തങ്ങാൻ സൗകര്യമില്ലാത്തവരെ സെന്ററിൽ എത്തിക്കുകയും, കോവിഡ് കെയർ സെന്ററിലെ ഹെല്പ് ഡെസ്കിൽ വരുന്ന കോളുകൾക്കനുസരിച്ച് വീടുകളിൽ നിന്ന് ടെസ്റ്റ് ചെയ്യേണ്ട ആളുകളെ കൊണ്ടുപോവുക, ക്വാറൻ്റൈൻ കഴിഞ്ഞവരെ തിരികെ വീടുകളിൽ എത്തിക്കുക തുടങ്ങിയ സേവനങ്ങൾ എല്ലാം സൗജന്യമായി ചെയ്തു കൊണ്ടിരിക്കുകയാണ് സനൽ.

കഴിഞ്ഞ മഹാപ്രളയ സമയത്ത് സേവാഭാരതിയുടെ നേതൃത്തിൽ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന സേവാ പ്രവര്ത്തനങ്ങളിലും, കിണർ വൃത്തിയാക്കി കൊടുക്കുന്നതിലും സനൽ മുൻ നിരയിലുണ്ടായിരുന്നു. സനൽനെ പോലെ നിരവധി പ്രവർത്തകർ കോവിഡ് രോഗികൾക്ക് സഹായവുമായി കോവിഡ് കെയർ സെന്ററിൽ നിർലോഭം സേവനം ചെയ്യുന്നുണ്ട്. കോവിഡിന്റെ രണ്ടാം വരവിലും സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവർത്തനത്തിൽ മുഴുകി നാടിന്റെ അഭിമാനമാകുകയാണ് സനൽ വിജയൻ എന്ന അയക്കാട് സ്വദേശി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...