Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചു: മുന്‍ എംഎല്‍എ ആന്റണി ജോണ്‍

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കോതമംഗലം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 26 ഗ്രാമീണ റോഡുകളും, നഗരസഭയിലെ 4 റോഡുകളും ഉള്‍പ്പെടെ 30 ഗ്രാമീണ റോഡുകള്‍ക്കായി 620.96 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

അതില്‍ 414.65 ലക്ഷം രൂപ ചിലവഴിച്ച് 20 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പാലം പള്ളിപ്പടി റോഡ് – 47.15 ലക്ഷം,ഇടപ്പനപ്പടി പള്ളിക്കല്‍ കാവ് റോഡ് – 23 ലക്ഷം,നെല്ലിക്കുഴി പഞ്ചായത്തിലെ മാളികേപീടിക ഇരമല്ലൂര്‍ റോഡ്- 19.5 ലക്ഷം, ഹൈസ്‌കൂള്‍ പടി കാട്ടാംകുഴി റോഡ് – 19.5 ലക്ഷം, മേയ്ക്കരപ്പടി 314 റോഡ് – 15 ലക്ഷം, പള്ളിപ്പടി 314 റോഡ് – 15 ലക്ഷം,തൃക്കാരിയൂര്‍ ആനക്കൂട്ടുങ്ങള്‍ റോഡ് -17 ലക്ഷം. കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ ചേറങ്ങനാല്‍ -തൈക്കാവും പടി റോഡ് – 38 ലക്ഷം.

പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി -അടിയോടി- ഹൈക്കോട്ട് കവല റോഡ് 20 ലക്ഷം, ഭൂതത്താന്‍കെട്ട് ഇല്ലിത്തണ്ട് റോഡ് ഭൂതത്താന്‍കെട്ട് വേട്ടാം പാറ ഡീവിയേഷന്‍ റോഡ് – 22 ലക്ഷം. കീരംപാറ പഞ്ചായത്തിലെ സെന്റ് ജോര്‍ജ്ജുംപ്പടി കല്ലാനിക്കല്‍ പടി റോഡ് -15 ലക്ഷം. പല്ലാരിമംഗലം പഞ്ചായത്തിലെ മുള മാരിച്ചിറ പൈമറ്റം റോഡ്- 19 ലക്ഷം, കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം കണ്ണാടിക്കോട് റോഡ് – 19.5 ലക്ഷം, നെല്ലിമറ്റം നെടുമ്പാറ റോഡ്- 20 ലക്ഷം, പുത്തന്‍കുരിശ് -ആശാത്തിപ്പടി 17 ലക്ഷം ,നായ്ക്കമാവുടിപ്പടി ഹൈസ്‌കൂള്‍ വട്ടോളിക്കുന്ന് 25 സെന്റ് യാക്കോബിറ്റ് പള്ളി റോഡ്-17 ലക്ഷം,

ഊന്നുകല്‍ സ്റ്റേഡിയം പറമ്പത്ത് പ്പടി റോഡ് – 17 ലക്ഷം,കോതമംഗലം നഗരസഭയിലെ വിളയാല്‍ – തെക്കേ വെണ്ടുവഴി റോഡ്- 19.5 ലക്ഷം, ഇലവനാട് – ചാലുങ്കല്‍ റോഡ് – 15 ലക്ഷം,അമ്പലപ്പറമ്പ് – നാടുകാണി റോഡ് – 19.5 ലക്ഷം. എന്നിങ്ങനെ 20 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി ഇനി 10 റോഡുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കാനുള്ളത്.പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച റോഡുകളുടെ പരിപാലന ചുമതല 5 വര്‍ഷത്തേക്ക്( വൈകല്യ ബാധ്യത കാലയളവ്) കരാറുകാരനാണ്.

വാരപ്പെട്ടി പഞ്ചായത്തിലെ മുട്ടത്തുപ്പടി പമ്പ് ഹൗസ് റീ ലിസ്റ്റ് റോഡ്-22.90 ലക്ഷം,നെല്ലിക്കുഴി പഞ്ചായത്തിലെ വായനശാലപ്പടി തോട്ടുമുഖം റോഡ് – 15 ലക്ഷം, കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂര്‍ വടാശ്ശേരി പാടം റോഡ് -20 ലക്ഷം, കീരംപാറ പഞ്ചായത്തിലെ പാലമറ്റം കഴുതപ്പാറ റോഡ് – 20 ലക്ഷം, കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറ മുസ്ലിം പള്ളി ഫോറസ്റ്റിംഗ് റോഡ് – 22.93 ലക്ഷം, താലിപ്പാറ മാമലക്കണ്ടം റോഡ് – 23.06 ലക്ഷം, ഞായപ്പിള്ളി കൊട്ടിശ്ശേരി കുടി പാലപ്പിള്ളില്‍ റോഡ് – 22.92 ലക്ഷം. പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപടി വെയിറ്റിംഗ് ഷെഡ് മടിയിറച്ചാല്‍ റോഡ് – 20 ലക്ഷം, അമ്പിളിക്കവല പരുത്തിമാലി റോഡ് – 20 ലക്ഷം,കോതമംഗലം മുനിസിപ്പാലിറ്റിയിലെ കരിങ്ങഴ – ആലപ്പടി റോഡ് -19.5 ലക്ഷം എന്നിങ്ങനെ 206.31 ലക്ഷം രൂപ ചിലവഴിച്ചുള്ള 10 റോഡുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കാനുള്ളത്.

പലയിടങ്ങളിലും ജലജീവന്‍ മിഷന്റെ കുടിവെള്ള പൈപ്പ് ലൈന്‍ ഇടല്‍ ജോലികള്‍ നടക്കുന്നതിനാലും,ചില മേഖലകളില്‍ ഗ്രാമീണ സ്വതന്ത്ര കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണം നടക്കുന്നതിനാലും,കരാറുകാര്‍ വര്‍ക്ക് ഏറ്റെടുക്കാന്‍ വൈകിയ സാഹചര്യത്തിലുമാണ് നിര്‍മ്മാണം വൈകുന്നത് . ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ 60 ഗ്രാമീണ റോഡുകള്‍ 7.5 കോടി രൂപ ചിലവഴിച്ച് നവീകരിച്ചിരുന്നതായും മുന്‍ എംഎല്‍എ ആന്റണി ജോണ്‍ പറഞ്ഞു

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

error: Content is protected !!