Connect with us

Hi, what are you looking for?

CHUTTUVATTOM

കക്കടാശേരി – ഞാറക്കാട് റോഡിൻ്റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് റോഡ് വികസന സമിതി

പോത്താനിക്കാട്  : കക്കടാശേരി – ഞാറക്കാട് റോഡിൻ്റെ നിർമ്മാണം പുനരാരംഭിക്കാൻ റീ ബിൽഡ് കേരള , കെ എസ് ടി പി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു. പോത്താനിക്കാട് ടൗൺ ഉൾപ്പെടെ ഒരു കി.മീ റോഡ് മെറ്റൽ മാത്രം വിരിച്ച ശേഷം കരാറുകാരൻ നിർമ്മാണം നിർത്തി വച്ചത് മൂലം മെറ്റലിളകി റോഡിൽ വൻ കുഴികൾ രൂപപ്പെട്ട നിലയിലാണ് .കുഴികളിലും ,വെള്ളക്കെട്ടിലും കാൽനട / വാഹന യാത്രികർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ് .

ഇല്ലിച്ചുവട് വളവിൽ ഇടുങ്ങിയ രീതിയിൽ റോഡ് നിർമ്മിച്ചതും അപകടക്കെണിയായി. കക്കടാശേരി മുതൽ കാലാമ്പൂർ വരെ നിർമ്മിച്ച കലുങ്കുകളുടെ വശങ്ങളിലും മറ്റും മണ്ണ് ഒലിച്ചുപോയി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡപ്രകാരം ,അപകടകരമായ കുഴികൾ ഒട്ടും വൈകാതെ നികത്തണമെന്ന നിർദ്ദേശം കരാറുകാരൻ നടപ്പാക്കുന്നില്ല. കനത്ത മഴക്കാലത്ത് റോഡ് പൊളിച്ചിട്ട ശേഷം നിർമ്മാണം പൂർത്തിയാക്കാതെ പ്രവൃത്തി നിർത്തിവച്ച കരാറുകാരൻ്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അപകടക്കുഴികൾ നികത്താനും, റോഡ് നിർമ്മാണം പുനരാരംഭിക്കാനും അധികൃതർ സത്വര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായി വികസന സമിതി ചെയർമാൻ ഷിബു ഐസക്, കൺവീനർ എൽദോസ് പുത്തൻപുര എന്നിവർ അറിയിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...