Connect with us

Hi, what are you looking for?

EDITORS CHOICE

ഭൂഗോളത്തിനു മുകളിൽ മലയാള അക്ഷരങ്ങളിലേക്ക് വെളിച്ചം തെളിച്ചുനിൽക്കുന്ന തൊഴിലാളി സ്ത്രീയുടെ ശിൽപത്തിന്റെ ചരിത്രം.

കോതമംഗലം: ഇന്ന് ലോക സാക്ഷരതാ ദിനം. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപെടുത്താനാണ് ഈ ദിനാചാരണം നടത്തുന്നത്. ഓരോ മനുഷ്യരും സാക്ഷരരാകേണ്ടതി​ൻെറ ആവശ്യകത വിളിച്ചോതിയാണ് വീണ്ടുമൊരു സാക്ഷരത ദിനം കടന്ന് വരുന്നത്. ഈ ദിനം ആചരിക്കു​മ്പാൾ, അക്ഷരവെളിച്ചം തെളിക്കാൻ നാന്ദി കുറിച്ചതി​ൻെറ നിർവൃതിയിലാണ്​ എറണാകുളം ജില്ലയിലെ പോത്താനിക്കാട്​ ഗ്രാമം . ഇന്ത്യയിലെ ആദ്യസമ്പൂർണ സാക്ഷരത ഗ്രാമമാണിത്​. നിരക്ഷരതയെ തുടച്ചുനീക്കാൻ ഒരു ഗ്രാമം ഒന്നായി ശ്രമിച്ചതി​ൻെറ ഓർമ നിലനിർത്തി പോത്താനിക്കാട് സ്​റ്റാൻഡിൽ സാക്ഷരത സ്തൂപവും നിലകൊള്ളുന്നു.

1990 മാർച്ച് 17ന് പോത്താനിക്കാട് ചേർന്ന സമ്മേളനത്തിൽ ഹൈകോടതി ജസ്​റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനാണ് സമ്പൂർണ സാക്ഷരത നേടിയ വിവരം പ്രഖ്യാപിച്ചത്. ഇതി​ൻെറ തുടർച്ചയായാണ് സംസ്ഥാനത്ത് സാക്ഷരത പ്രവർത്തനങ്ങൾക്ക് ഗതിവേഗമായത്. നിരക്ഷരായി ഉണ്ടായിരുന്ന 487 പേരെ സാക്ഷരരാക്കാൻ 1989 മേയ് 21ന് ആരംഭിച്ച യജ്ഞമാണ് ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരാക്കി മാറ്റിയത്. പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പൈലി ചെയർമാനായി സാക്ഷരത സമിതി, നിരക്ഷരെ ക്ലാസിലെത്തിക്കാൻ കലാജാഥ, സിനിമ പ്രദർശനം, കണ്ണ് പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു.

ഒരു മാസത്തെ കഠിനപ്രയത്നത്തിലൂടെ പഠിതാക്കൾ സ്വയം പേരെഴുതി ഒപ്പിടുന്നതിനും പൊതുവിജ്ഞാനം ആർജിക്കുകയും ചെയ്തു.1989 ജൂൺ 26 ജില്ല കലക്ടർ ‘പോത്താനിക്കാട് പഞ്ചായത്ത് ഇന്ത്യയിലെ ആദ്യസമ്പൂർണ സാക്ഷരത കൈവരിച്ച ഗ്രാമം’ എന്ന് സാക്ഷ്യപ്പെടുത്തി. പ്രഖ്യാപനത്തെ ചോദ്യംചെയ്ത് ചിലർ രംഗത്ത് വന്നതിനെ തുടർന്ന് വീണ്ടും പഠിതാക്കളെ പരീക്ഷക്ക്​ വിധേയമാക്കി പ്രഖ്യാപനം അംഗീകരിക്കുകയായിരുന്നു. സമ്പൂർണ സാക്ഷരതക്ക്​ നിത്യസ്മാരകം വേണമെന്ന ചെയർമാ​ൻെറ താൽപര്യമാണ് ഭൂഗോളത്തിനു മുകളിൽ മലയാള അക്ഷരങ്ങളിലേക്ക് വെളിച്ചം തെളിച്ചുനിൽക്കുന്ന തൊഴിലാളി സ്ത്രീയുടെ ശിൽപം.

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

CHUTTUVATTOM

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്തയുടെ ഉദ്ഘാടനം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് പൊതു ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ പച്ചക്കറികളും കാര്‍ഷിക...

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനപള്ളിയില്‍നിന്നുള്ള നാലംഗ സംഘത്തിന്റെ വേളാങ്കണ്ണി കാല്‍നടതീര്‍ഥയാത്ര മൂന്നാം വര്‍ഷവും മുടങ്ങാതെ തുടരുന്നു. പൈങ്ങോട്ടൂരില്‍നിന്നും വേളാങ്കണ്ണിയിലേക്ക് 625 കിലോമീറ്റര്‍ ദൂരമാണുളളത്. കഴിഞ്ഞ 13ന് ആരംഭിച്ച പദയാത്ര വെള്ളിയാഴ്ച രാത്രി...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

error: Content is protected !!