Connect with us

Hi, what are you looking for?

CRIME

വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച പോത്താനിക്കാട് ചേലക്കടവ് ചപ്പാത്ത് സ്വദേശിയുടെ വീടിൻ്റെ ജനൽ തകർത്ത് അകത്തു കയറിയാണ് മോഷണം നടത്തിയത്. ലാപ്ടോപ്, ടെലിവിഷൻ, സിസിടിവി ഹാർഡ് ഡിസ്ക് റീസീവർ , പണം എന്നിവയാണ് മോഷണം പോയത്. വീട്ടിലെ സി സി ടി വി ക്യാമറകളും മോഷ്ടാവ് നശിപ്പിച്ചിരുന്നു. കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്‌റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതിയാണ്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ, എസ് ഐ ജോഷി മാത്യു, എഎസ് ഐ മാരായ ദിലീപ്, ഷിബി കുര്യൻ,ഷാനവാസ്,എസ് സി പി ഓ ലിജേഷ്, സിപിഒ മാരായ നൗഫൽ,അനുരാജ്, ജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

CHUTTUVATTOM

കോതമംഗലം: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഇതര വിഭാഗത്തില്‍ പോത്താനിക്കാട് റീജണല്‍ റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡന്റ് എം.എസ്.അലിയാര്‍, സെക്രട്ടറി...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

ACCIDENT

പോത്താനിക്കാട്: ആയങ്കരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജനതാലൈബ്രറി മന്ദിരം ഇടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പോത്താനിക്കാട് നിന്ന് വണ്ണപ്പുറം ഭാഗത്തേക്ക് പോവുകയയിരുന്ന വണ്ണപ്പുറം വെള്ളികുളം സ്വദേശി അനസ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്....

CRIME

പോത്താനിക്കാട്: പുളിന്താനത്ത് റോഡരികിലും ജലസ്രോതസുകളിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതായി പരാതി. പോത്താനിക്കാട്പുളിന്താനം ഡീവിയേഷന്‍ റോഡില്‍ പുളിന്താനം പള്ളിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മിനി സംഭരണകേന്ദ്രത്തിന്(എംസിഎഫിന്) ചുറ്റും മാലിന്യക്കൂമ്പാരമാണ്. ചാക്കില്‍ കെട്ടിയാണ് ഇവിടെ മാലിന്യം...

NEWS

  പോത്താനിക്കാട്: ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടംനേടിയ ആറ് വയസുകാരിയായ നിതാര രഞ്ജിത്തിനെ കടവൂര്‍ എന്‍എസ്എസ് കരയോഗം ആദരിച്ചു. 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് രണ്ട്...

NEWS

പോത്താനിക്കാട്: തെക്കേപുന്നമറ്റം പുള്ളോലില്‍ ജേക്കബ് ഈ വര്‍ഷവും ഏഴ് ടണ്‍ കണിവെള്ളരിക്ക ഉല്‍പ്പാദിപ്പിച്ച് വിറ്റഴിച്ച് നാട്ടില്‍ താരമായി. മികച്ച പച്ചക്കറി കര്‍ഷകനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ജേക്കബ്...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

error: Content is protected !!