കുട്ടമ്പുഴ: പ്ലസ്ടുവിന് 1200 ൽ 1200 യും വാങ്ങി തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥിനിയെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കുട്ടമ്പുഴ മോളത്ത് അന്ന ജിജോയാണ് ഫുൾ മാർക്ക് നേടി നാടിന്റെ അഭിമാനമായത്. പരേതനായ ജിജോയുടേയും, സിന്ധുവിന്റേയും മകളാണ് അന്ന ജിജോ. തുടർന്ന് എൻജിനീയറിങിന് പോകാനാണ് അന്നയുടെ തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈ.പ്രസിഡന്റ് ബിൻസി മോഹനൻ , സ്റ്റാന്റിംങ് കമ്മിറ്റി ചെയർ ന്മാരായ കെ.എ.സിബി, ഇ.സി.റോയി, ജോഷി പൊട്ടയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി രാജു , ഏ.ഇ. ഹരി, പഞ്ചായത്ത് ലൈബ്രറേറിയൻ മുരളി കുട്ടമ്പുഴ, സണ്ണി കുര്യാക്കോസ്, പി.പി.ജോബി എന്നിവർ പങ്കെടുത്തു.