നെല്ലിക്കുഴി : പ്ലാമുടി- ഊരംകുഴി റോഡിന്റെ ശോചനീയവസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് SDPI ഊരംകുഴി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. ഇതോടൊപ്പം SDPI ഊരംകുഴി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഈ റോഡിന്റെ പരിസര വാസികളിൽ നിന്നും ശേഖരിച്ച ഒപ്പ് നിവേദനത്തിനൊപ്പം നൽകി.
മണ്ഡലം കൗണ്‍സിലർ ബഷീർ വി.എ., SDPI ഊരകുഴയി ബ്രാഞ്ച് പ്രസിഡന്റ് നൗഫൽ ഊരംകുഴി, സെക്രട്ടറി റഫീക് ടി.എ , ട്രഷറർ കെ എസ് നൗഫൽ,എന്നിവർ മന്ത്രിയെ കണ്ടു ചർച്ച നടത്തി. ഈ റോഡിന്റെ പണികൾ ഉടൻ ആരംഭിക്കും എന്ന് മന്ത്രി പ്രവർത്തകർക്ക് ഉറപ്പ് നൽകി.