Connect with us

Hi, what are you looking for?

CHUTTUVATTOM

ഭായി കോളനിയിലേക്കുള്ള പൊതു അടുക്കള എം.എൽ.എമാർ സന്ദർശിച്ചു

പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ ഭായി കോളനിയിലെ താമസക്കാരായ അതിഥി തൊഴിലാളികൾക്കുള്ള പൊതു അടുക്കള എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവർ സന്ദർശിച്ചു. 2500 തൊഴിലാളികൾക്കുള്ള ഭക്ഷണം ഇന്നലെ തയ്യാറാക്കി നൽകി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് എം.എൽ.എമാർ മടങ്ങിയത്.

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഉത്തരേന്ത്യൻ ഭക്ഷണത്തിന് കൂടി സംവിധാനമുണ്ടാക്കും. മെഡിക്കൽ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും. കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്നും വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും എം.എൽ.എമാർ തൊഴിലാളികളോട് അഭ്യർഥിച്ചു. കോളനിയിൽ പോലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...