Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയ്ക്ക് പുതിയ മുഖം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക്  അടിയന്തര ധനസഹായം ആവശ്യപ്പെട്ടുകൊണ്ട്  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്  എൽദോസ് കുന്നപ്പിള്ളി എംഎൽഎ   നിവേദനം നൽകി. 1952 ല്‍ ഡിസ്പെന്‍സറിയായി  പ്രവർത്തനമാരംഭിച്ച, ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍  ആശ്രയിക്കുന്നതായ   പെരുമ്പാവൂർ ഗവ. താലൂക്ക് ആശുപത്രി  കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്.

കാലാകാലങ്ങളില്‍  ആശുപത്രിയില്‍ നാമമാത്രമായ അറ്റകുറ്റപ്പണികൾ  ചെയ്ത് നാളിതുവരെ പ്രവര്‍ത്തനം മുന്നോട്ട്കൊണ്ടു പോയതിന്റെ അടിസ്ഥാനത്തില്‍ വേറെ വികസന പ്രവര്‍ത്തികള്‍ ഒന്നും തന്നെ നടന്നിട്ടില്ല . ആയതിനാല്‍  ആധുനിക രീതിയില്‍ ഉള്ള ഒരു പുതിയ ആശുപത്രി സമുച്ചയം തന്നെ നിര്‍മ്മിക്കാതെ നിവൃത്തിയില്ല. കോവിഡ്‌  മഹാമാരി മൂലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി നവീകരിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ട്‌  പെരുമ്പാവൂര്‍ ഗവ. താലൂക്ക് ആശുപത്രി   മെഡിക്കല്‍ സൂപ്രണ്ട്‌ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി  എംഎൽഎ  എൽദോസ് കുന്നപ്പിള്ളി കൈമാറി.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!