Connect with us

Hi, what are you looking for?

CHUTTUVATTOM

അവയവദാന ശസ്ത്രക്രിയകൾ നടത്തിയവർക്ക് മെഡിസിൻ ചലഞ്ച് ആജീവനാന്തം മരുന്നുകൾ നൽകും: എം.എൽ.എ

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധതിയിൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇതുവരെ 1000 പേർക്ക് മരുന്നുകൾ എത്തിച്ചു നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതുവരെ നൽകിയത്. നിർദ്ധനരായ രോഗികൾക്ക് അവർക്ക് ആവശ്യമുള്ള മരുന്നുകൾ ലോക്ക് ഡൗൺ കാലത്ത് നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വ്യക്തികളും സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കൂടതെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തന്റെ രണ്ട് മാസത്തെ ശമ്പളം ഈ പദ്ധതിക്കായി വിനിയോഗിക്കും.

അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയവർക്ക് ഇനി മുതൽ ഈ പദ്ധതി വഴി ആജീവനാന്തം മരുന്നുകൾ നൽകുമെന്ന് എം.എൽ.എ പറഞ്ഞു. മാരക രോഗങ്ങളായ കാൻസർ, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കാണ് മരുന്നുകൾ നൽകുന്നത്. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തുന്ന എല്ലാ നിർദ്ധനരായ രോഗികൾക്കും മരുന്നുകൾ നൽകുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 2500 പേർക്ക് ഹോമിയോ പ്രതിരോധ മരുന്നുകളും മണ്ഡലത്തിൽ വിതരണം ചെയ്തു. ഇന്ത്യൻ ഹോമിയോപതിക്‌സ് അസോസിയേഷൻ കേരള പെരുമ്പാവൂർ, കോതമംഗലം യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഹോമിയോ മരുന്നുകൾ നൽകിയത്.

കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് നിർദ്ധനരായ രോഗികൾ മരുന്നിനായി ബുദ്ധിമുട്ടിയപ്പോഴാണ് മെഡിസിൻ ചലഞ്ച് പദ്ധതിക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുടക്കമിട്ടത്. എറണാകുളം ജില്ലയിൽ ലോക് ഡൗൺ അവസാനിക്കുന്ന ഇരുപത്തിനാലാം തിയ്യതി മറ്റു രോഗങ്ങൾക്കുള്ള മരുന്നുകൾ നൽകുന്നത് അവസാനിപ്പിക്കും. അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയ രോഗികൾക്ക് തുടർന്നും സഹായം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി കോവിഡ് 19 കാലത്തെ തന്റെ രണ്ട് മാസത്തെ ശമ്പളം പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

You May Also Like

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

error: Content is protected !!