Connect with us

Hi, what are you looking for?

CHUTTUVATTOM

പട്രോളിംഗ് ഡ്യൂട്ടിക്കിടെ കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസ്ഥന് നൽകി മാതൃകയായി വനിതാ പോലീസ് ഉദ്യോഗസ്ഥ.

 

അടിമാലി : പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മാതൃകയായിരിക്കുകയാണ് രജനി എന്നാ പോലീസ് ഉദ്യോഗസ്ഥ. അടിമാലിയിൽ നിന്നും കളഞ്ഞു കിട്ടിയ 5പവൻ വരുന്ന സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനായ അടിമാലി, മാങ്കടവ് തടിയിക്കൽ മജോക്ക് തിരികെ നൽകിയാണ് മാതൃകയായത്. അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിൽ വന്നു സബ് ഇൻസ്‌പെക്ടർ അജി അരവിന്ദിൽ നിന്നും മജോ ആഭരണങ്ങൾ ഏറ്റുവാങ്ങി. മൂന്നാർ പിങ്ക് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലിസ് ഉദ്യോഗസ്ഥ രജനിക്ക് ട്രാഫിക് യൂണിറ്റിന്റെ അടുത്തുവെച്ചു കളഞ്ഞു കിട്ടിയതായിരുന്നു സ്വർണാഭരണങ്ങൾ. അടിമാലി ട്രാഫിക് യൂണിറ്റിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദിനെ ഏൽപ്പിച്ച ആഭരങ്ങൾ ഉടമസ്ഥനെ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അടിമാലി ട്രാഫിക് പോലീസിനും സന്തോഷം.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...