Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അലിവ് കാരുണ്യ സഹായനിധി ആരംഭിച്ചു.

പല്ലാരിമംഗലം: വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അലിവ് കാരുണ്യ സഹായ നിധി എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. അസുഖമോ, അപകടമോ മൂലം കഷ്ടപ്പെടുന്ന വ്യാപാരികളെ സഹായിക്കുന്നതിനും, കച്ചവട സ്ഥാപനങ്ങളിലുണ്ടാകുന്ന നാശ നഷ്ടങ്ങളിൽ സഹായിക്കുക, വ്യാപാരികളുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ സഹായിക്കുക, മരണാനന്തരം കുടുംബത്തെ സഹായിക്കുക, നിർധനരായ രോഗികൾക്ക് ചികിത്സ ധനസഹായം നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് അലിവ് കാരുണ്യ സഹായനിധി ആരംഭിച്ചിരിക്കുന്നത്. കിടപ്പുരോഗിയായ വ്യാപാരിക്ക് നൽകുന്ന ചികിത്സാ ധനസഹായം ചടങ്ങിൽവച്ച് ബ്ലോക് പഞ്ചായത്തംഗം  ഒ ഇ അബ്ബാസ് ഏറ്റുവാങ്ങി.

യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കവളങ്ങാട് ഏരിയ സെക്രട്ടറി റാജി വിജയൻ, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കാസിം, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ
പി എം കബീർ, ടി എം നൂറുദ്ധീൻ, ഷംനാദ് പഴമ്പിള്ളിൽ, സലാം കൂവള്ളൂർ, അയാസ് പഴമ്പിള്ളിൽ, ടി എം അബ്ബാസ്, പ്രസന്ന രമണൻ, രാജി ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...