Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചില്ല; പ്രതിഷേധം കനക്കുന്നു

പല്ലാരിമംഗലം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സമീപ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടും പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാത്തത് പ്രതിഷേധാർഹം. ജോലി ഇല്ലാത്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നു എന്നതു കൂടാതെ, ഭക്ഷണം പാകംചെയ്യാൻ മണ്ണെണ്ണ ഉൾപ്പെടെ ലഭ്യമാക്കാത്ത സാഹചര്യവും നിലവിൽ വന്നതോടെ അതിഥി തൊഴിലാളികൾ പല്ലാരിമംഗലത്ത് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം വന്നിരിക്കുകയാണ്. സമീപ പഞ്ചായത്തുകളായ കവളങ്ങാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, വാരപ്പെട്ടി ഉൾപ്പെടെ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയിട്ടും പല്ലാരിമംഗലത്ത് പഞ്ചായത്ത് അധികാരികൾ അലംഭാവം തുടരുകയാണ്.

അടിവാട് ഉൾപ്പെടെ അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ പഞ്ചായത്തിലുള്ളത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള അധികാരികളെ ഫോണിൽ ബന്ധപ്പെടുമ്പോൾ  കൈമലർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിടെ 82 പഞ്ചായത്തുകളിൽ 72 ഇടത്തും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ പല്ലാരിമംഗലം ഇതിന് അപവാദമാവുകയാണ്. അടിയന്തിര സാഹചര്യം നേരിടുന്നതി ജനപ്രതിനിധികളേയും,പൊതു പ്രവർത്തകരേയും ബന്ധപ്പെടുത്തി കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കാൻ പഞ്ചായത്ത് അധികാരികൾ മുൻകൈ എടുക്കുന്നില്ലെന്ന് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ പറഞ്ഞു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...