Connect with us

Hi, what are you looking for?

CHUTTUVATTOM

എസ് എഫ് ഐ പ്രവർത്തകർ പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കി.

പല്ലാരിമംഗലം : കോവിഡ് ഭീഷണി നിലനിൽക്കുകയാണെങ്കിലും മെയ് 26 മുതൽ 30 വരെ സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിൽ പല്ലാരിമംഗലം പഞ്ചായത്തിലെ ഏക പരീക്ഷ സെന്ററായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പതിനഞ്ചോളം വരുന്ന പരീക്ഷാ ഹാളുകൾ എസ് എഫ് ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് എഫ് ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് ഖലാം കാഞ്ഞിരമുകളേൽ, സെക്രട്ടറി അതിൽ ഷാ മുഹമ്മദ്, വൈസ് പ്രസിഡന്റ് ജുനൈദ് ജബ്ബാർ, ജോയിന്റ് സെക്രട്ടറി ഒ എ ബാസിത്, പി റ്റി എ ഭാരവാഹികളായ കെ എം കരിം, ഷിജീബ് സൂപ്പി, കെ എം ഷാജി, ടി എം ബഷീർ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...