Connect with us

Hi, what are you looking for?

NEWS

ലഹരിക്കെതിരെ നവ കേരള മുന്നേറ്റം പല്ലാരിമംഗലത്ത് സെമിനാർ നടത്തി.

പല്ലാരിമംഗലം : നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം ആവശ്യമാണ്. വർധിച്ചുവരുന്ന ലഹരി മാഫിയയെ ശക്തമായി ചെറുത്തു തോൽപിക്കാൻ
പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും, ഇർഷാദിയ്യ പബ്ലിക്‌ സ്കൂളും, റിയൽ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൈമറ്റവും സംയുക്തമായി ഇർഷാദിയ സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജമുഹമ്മദ്‌ അധ്യക്ഷയായി. റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.

സീനിയർ അഡ്വക്കേറ്റ് വി കെ ബീരാൻ, മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബാബു സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് മൈതീൻ, ഇർഷാദിയ പബ്ലിക് സ്കൂൾ ചെയർമാൻ സെയ്ത് മുഹമ്മദ് അൽഖാസിമി, റിയൽ ഹീറോസ് ക്ലബ്ബ് പ്രസിഡൻ്റ് പി എ റഷീദ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : കൂവള്ളൂർ ഇരുഷാദിയ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സെമിനാറിൽ മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ് സംസാരിക്കുന്നു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...