Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലത്ത് കോവിഡ് എഫ് എൽ ടി സി ക്കായി വിട്ട് നൽകിയ ഇർഷാദിയ സ്കൂൾ ഡി വൈ എഫ് ഐ ശുചീകരിച്ചു.

പല്ലാരിമംഗലം :  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും, സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഭാഗമായി പല്ലാരിമംഗലത്ത് ആരംഭിക്കുന്ന സി എഫ് എൽ റ്റി സിക്കായി വിട്ടു നൽകിയ കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂളിൽ ഡി വൈ എഫ് ഐ പൈമറ്റം മേഖല കമ്മിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 30 ബെഡുകൾ അടങ്ങിയ സൗകര്യമാണ് ഒന്നാം ഘട്ടത്തിൽ ഇർഷാദിയ സ്കൂളിൽ ഒരുങ്ങുന്നത്.

ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ എ എ രമണൻ, പൈമറ്റം മേഖല സെക്രട്ടറി വി എസ് നൗഫൽ, പ്രസി ഡിഡന്റ് ഹക്കീം ഖാൻ, ജോയിന്റ് സെക്രട്ടറി ജോസ് വർക്കി, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം വി എം അനിൽകുമാർ, കൂറ്റംവേലി ബ്രാഞ്ച് സെക്രട്ടറി ഷിജീബ് സൂഫി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...