Connect with us

Hi, what are you looking for?

CHUTTUVATTOM

ജീവനി പദ്ധതി: സ്വയം സഹായ സംഘങ്ങൾക്കുള്ള ഇടവിള കൃഷിയുടെ വിത്തുകൾ വിതരണം നടത്തി.

പല്ലാരിമംഗലം : ബ്ലോക്ക് പഞ്ചായത്ത് ജീവനി പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങൾക്കുള്ള ഇടവിള കൃഷിയുടെ വിത്തുകൾ പല്ലാരിമംഗലം കൃഷി ഭവനിൽ ചേർന്ന യോഗത്തിൽവിതരണം ചെയ്തു. ചേന, മഞ്ഞൾ, ഇഞ്ചി, മധുര കിഴങ്ങ്, ചേമ്പ് എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാ മോൾ ഇസ്മായിൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സീനത്ത് മൈതീൻ ,കൃഷി ഓഫീസർ ഇ എം മനോജ്,കൃഷി അസിസ്റ്റന്റുമാരായ എം എ ഷുക്കൂർ, യു എ ജിമ്സിയ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...