Connect with us

Hi, what are you looking for?

AGRICULTURE

പല്ലാരിമംഗലത്ത് കാറ്റിൽ വൻ കൃഷി നാശം.

കോതമംഗലം : പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു. കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി, കപ്പ, വാഴ,റബർ തുടങ്ങിയ കൃഷികൾ ചെയ്യുന്ന മൊയ്തീൻ ഏകദേശം മൂന്നു വർഷത്തിനുള്ളിലാണ് കാർഷിക മേഖലയിേലേക്ക് ഇറങ്ങിയത്.

കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ ജാസ്മിൻ തോമസ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷുക്കൂർ എം.എ തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു.

ODIVA
75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു. കൃഷിഭവൻ വഴി പ്രകൃതിക്ഷോഭ ധനസഹായത്തിനായുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കർഷകർ കൃഷിനാശം ഉണ്ടായ ഉടനെ കൃഷിഭവനിൽ വിവരം അറിയിക്കേണ്ടതാണെന്നും, എയിംസ് (AIMS) പോർട്ടൽ ഓൺലൈൻ സംവിധാനം വഴി ഒരാഴ്ചക്കുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.


കൂടാതെ കോതമംഗലത്തെ മിക്ക പ്രദേശങ്ങളിലും പ്രകൃതിക്ഷോഭ നാശനഷ്ടങ്ങൾ കൂടുതൽ സംഭവിക്കുന്നതിനാൽ എല്ലാ കർഷകരും നാശനഷ്ടത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനായി വാഴ ഉൾപ്പെടെ എല്ലാ വിളകൾക്കും യഥാസമയം പ്രീമിയം തുക അടച്ച് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതാണെന്നും അറിയിക്കുന്നു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...