Connect with us

Hi, what are you looking for?

CHUTTUVATTOM

വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി നടത്തി.

പല്ലാരിമംഗലം:പല്ലാരിമംഗലം ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി യൂണിറ്റിന്റെയും സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ അടിവാട് ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്‌കൂളിൽ നിന്നും ആരംഭിച്ച റാലി അടിവാട് ടൗൺ ചുറ്റി തിരികെ സ്‌കൂളിൽ സമാപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർത്തിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു റാലി. കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശം വളർത്തുകയാണ് റാലിയുടെ ലക്ഷ്യം.

എസ്പിസി യൂണിറ്റ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു റാലി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, ഹെഡ്മാസ്റ്റർ സോമ കുമാരൻ, സിപിഒ ബിജു കെ നായർ, സീനിയർ അസിസ്റ്റൻ്റ് മനോശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...