Connect with us

Hi, what are you looking for?

NEWS

കാട്ടാന ശല്യത്തിൽ നടപടിയില്ല; സമരവുമായി വാർഡ് മെമ്പർ

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട് ദിവസത്തെ സമരം ഇന്നും തുടരും. വാര്‍ഡിലും സമീപപ്രദേശങ്ങളിലും ഒരു മാസത്തോളമായി രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം നേരിടുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തരകമ്മിറ്റി വിളിക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണനേതൃത്വം നിരാകരിച്ചവെന്നും എംഎല്‍എ അവഗണന പുലര്‍ത്തുന്നുവെന്നും പ്രിന്‍സ് ജോണ്‍ ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് ആവശ്യം.

അതേസമയം പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ, ഭൂതത്താന്‍കെട്ട്, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രിയും കാട്ടാനശല്യമുണ്ടായി. സ്ഥിരം സാന്നിദ്ധ്യമായ പിടിയാനയെ കരിമ്പാനി വനത്തിലേക്ക് തുരത്താനുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ പേരില്‍ വനപാലകര്‍ നിരീഷണം നടത്തുന്നതിനിടെയാണ് പലഭാഗങ്ങളിലും ആനകളിറങ്ങുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വേട്ടാമ്പാറയിലെ ജനവാസമേഖലയില്‍ പിടിയാന ഇറങ്ങിയിരുന്നു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

error: Content is protected !!