Connect with us

Hi, what are you looking for?

CHUTTUVATTOM

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മാരത്തണും സംഘടിപ്പിച്ചു

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മാരത്തണും സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. നെല്ലിമറ്റം മുതൽ കോളജ് വരെ ആയിരുന്നു മാരത്തൺ. ബോധവൽക്കരണ മാരത്തൺ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ടി.എം. കാസിമും കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫസർ ജോണി ജോസഫും സംയുക്തമായി നിർവഹിച്ചു. ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രഫ. ഏലിയാസ് എം.വി സംബന്ധിച്ചു.

മാരത്തണിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസ്സിന് എക്സൈസ് പ്രിവൻഷൻ ഓഫീസർ ശ്രീ. ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി. പരിപാടിയോട്‌ അനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. കോളജ് എൻഎസ്എസ്. പ്രോഗ്രാം ഓഫീസർമാരയ ഷിജു രാമചന്ദ്രൻ, ബേസിൽ എൽദോസ്, നീനു അന്ന മാത്യൂ, എൽസ വോളന്റിയർ സെക്രട്ടറിമാരായ ആഷിക് ഷാലിൻ, നിർമ്മൽ ദാസ്, അനു പോളി, വീണ വിജയൻ എന്നിവർ നേതൃത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...